HDFC Bank Alert: എച്ച്.ഡി.എഫ്.സി ബാങ്ക് അക്കൗണ്ടുകാരുടെ ശ്രദ്ധയ്ക്ക്; ഈ ദിവസം യുപിഐ സേവനങ്ങള്‍ തടസപ്പെടും

രേണുക വേണു

വ്യാഴം, 6 ഫെബ്രുവരി 2025 (12:46 IST)
HDFC Bank Alert: ഫെബ്രുവരി എട്ടിനു തുടര്‍ച്ചയായി ഏതാനും മണിക്കൂറുകള്‍ യുപിഐ സേവനങ്ങള്‍ തടസപ്പെടുമെന്ന് എച്ച്.ഡി.എഫ്.സി ബാങ്ക് അറിയിച്ചു. ഫെബ്രുവരി എട്ട് ശനിയാഴ്ച രാത്രി 12 മുതല്‍ പുലര്‍ച്ചെ മൂന്ന് വരെയുള്ള സമയത്താണ് യുപിഐ ഇടപാടുകള്‍ തടസപ്പെടുക. 
 
സിസ്റ്റം മെയിന്റനന്‍സിന്റെ ഭാഗമായാണ് യുപിഐ സേവനങ്ങളില്‍ തടസം നേരിടുകയെന്ന് ബാങ്ക് അറിയിച്ചു. 
 
ഈ സമയത്ത്, ബാങ്കിന്റെ കറന്റ്, സേവിങ്‌സ് അക്കൗണ്ടുകള്‍ വഴിയും റുപെ ക്രെഡിറ്റ് കാര്‍ഡുകള്‍ വഴിയുമുള്ള സാമ്പത്തിക, സാമ്പത്തികേതര യുപിഐ ഇടപാടുകളും ലഭ്യമാകില്ലെന്നും എച്ച്.ഡി.എഫ്.സി ബാങ്കിന്റെ മുന്നറിയിപ്പില്‍ പറയുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍