പീഡനക്കേസില്‍ സൈനികന്‍ അറസ്റ്റില്‍. തെങ്ങുംകോട് വെള്ളീഞ്ചക്കുഴി ലാലുഭവനില്‍ വിപിന്‍ ലാല്‍ എന്ന 23 കാരനെ ഇതുമായി ബന്ധപ്പെട്ട് പാങ്ങോട് എസ് ഐ ചന്ദ്ര രാജനും സംഘവുമാണ് അറസ്റ്റ് ചെയ്തത്.
വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന പരാതിയെ തുടര്‍ന്നാണ് വിപിന്‍ ലാലിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മൂന്നാം തീയതി രാത്രി മകളുടെ വീട്ടില്‍ പോയി തിരികെ കുടുംബ വീട്ടിലേക്കു മടങ്ങുന്ന വഴിയില്‍ വച്ചാണു യുവാവ് പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന് വീട്ടമ്മ നല്‍കിയ പരാതിയില്‍ പറയുന്നു.
മിലിട്ടറി സര്‍വീസില്‍ ജോലി ചെയ്യുന്ന യുവാവ് മൂന്നു ദിവസം മുമ്പാണ് അവധിയെടുത്ത് നാട്ടിലെത്തിയത്. പ്രതിയെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി.