പി സി തോമസിന്‍റെ നില ഗുരുതരമല്ല, ഇന്ന് ശസ്ത്രക്രിയ

Webdunia
ചൊവ്വ, 15 ജനുവരി 2013 (12:38 IST)
PRO
വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മുന്‍ കേന്ദ്രമന്ത്രിയും കേരള കോണ്‍ഗ്രസ്‌ ചെയര്‍മാനുമായ പി സി തോമസിന്‍റെ നില ഗുരുതരമല്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തോമസിനെ ചൊവ്വാഴ്ച ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും. തുടയെല്ലിനാണ് ശസ്ത്രക്രിയ നടത്തുന്നത്.

കഴിഞ്ഞ ശനിയാഴ്ച രാത്രി കാഞ്ഞിരപ്പള്ളിക്കു സമീപമാണ് പി സി തോമസും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ടത്. ഭാര്യ മേരിക്കുട്ടിക്കും പരുക്കേറ്റിട്ടുണ്ട്. കോട്ടയം തെള്ളകത്ത്‌ സ്വകാര്യ ആശുപത്രിയിലാണ് പി സി തോമസിനെ പ്രവേശിപ്പിച്ചിരിക്കുന്നത്.

പി സി തോമസിന്‍റെ ഇടതു തുടയെല്ല് ഒടിഞ്ഞിട്ടുണ്ട്. ശ്വാസകോശത്തിനു ചതവും ഇടതുവാരിയെല്ലിന് ക്ഷതവുമേറ്റിട്ടുണ്ട്.