പിസി ജോര്‍ജ് സിപിഎമ്മിന്റെ ഏജന്റായി പ്രവര്‍ത്തിക്കുകയാണെന്ന് ഇടുക്കി ഡിസിസി പ്രസിഡന്റ് റോയ് കെ പൗലോസ് ആരോപിച്ചുവെന്ന് റിപ്പോര്‍ട്ട്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ പുറത്താക്കാന്‍ പിസി ജോര്‍ജ് സിപിഎമ്മുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തുകയാണ്.
ജോര്‍ജ് ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് രാജിവെക്കണം. രാജിവെക്കാന്‍ തയാറായില്ലെങ്കില്‍ അദ്ദേഹത്തെ പുറത്താക്കണമെന്നും റോയ് കെ പൌലോസ് പറഞ്ഞു. സര്‍ക്കാര്‍ ചീഫ് വിപ്പ് സ്ഥാനത്തുനിന്നും പി സി ജോര്‍ജിനെ മാറ്റണമെന്ന് കോട്ടയം ഡിസിസിയും ആവശ്യപ്പെട്ടു.
പാലുകൊടുത്ത കൈയ്ക്ക് തിരിഞ്ഞുകൊത്തുന്ന പാരമ്പര്യമുള്ള പി സി ജോര്‍ജ്ജ് ചീഫ് വിപ്പ് സ്ഥാനത്തിന് യോഗ്യനല്ലെന്ന് കോട്ടയം ഡിസിസി പ്രസിഡന്റ് അഡ്വക്കേറ്റ് ടോമി കല്ലാനി ആരോപിച്ചു.