പിസി ജോര്‍ജ് നടത്തുന്ന അഭിപ്രായപ്രകടനങ്ങള്‍ യുഡിഎഫിന്റേതല്ലെന്ന് മുരളീധരന്‍

Webdunia
വ്യാഴം, 5 സെപ്‌റ്റംബര്‍ 2013 (12:14 IST)
PRO
PRO
സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ് നടത്തുന്ന അഭിപ്രായപ്രകടനങ്ങള്‍ യുഡിഎഫിന്റേതല്ലെന്ന് കെ മുരളീധരന്‍ എംഎല്‍എ. സോണിയാഗാന്ധിക്ക് കത്തയയ്ക്കാന്‍ ആര്‍ക്കും അവകാശമുണ്ട്. എന്നാല്‍ കത്തിന്റെ ഉള്ളടക്കം ലോകം മുഴുവന്‍ അറിയിക്കേണ്ടിയിരുന്നില്ലെന്നും മുരളീധരന്‍ പ്രതികരിച്ചു.

സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജിനെ ലക്ഷ്യം വെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തുന്ന പ്രതിഷേധ രീതി ശരിയല്ലെന്ന് മുന്‍പ് മുരളീധരന്‍ പ്രതികരിച്ചിരുന്നു. ജോര്‍ജിനെതിരേ യൂത്ത് കോണ്‍ഗ്രസുകാര്‍ നടത്തുന്ന സമരരീതി ശരിയല്ല. ഇത് ഹൈക്കമാന്‍ഡ് നിര്‍ദേശങ്ങളുടെ ലംഘനമാണെന്നും കെ മുരളീധരന്‍ പറഞ്ഞിരുന്നു. എന്നാല്‍ സോണിയാ ഗാന്ധിക്ക് അയച്ച കത്തിന്റെ വിശദാംശം മാധ്യമങ്ങള്‍ക്ക് നല്‍കിയതാണ് മുരളീധരനെ ചൊടിപ്പിച്ചത്.