പിള്ളയെ സ്വീകരിക്കാന്‍ പോകാതിരുന്നത് നന്നായെന്ന് മാണി

Webdunia
ശനി, 19 ഫെബ്രുവരി 2011 (13:57 IST)
PRO
ഇടമലയാര്‍ കേസില്‍ ഒരു വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട ആര്‍ ബാലകൃഷ്ണ പിള്ളയെ സ്വീകരിക്കാന്‍ പോകാതിരുന്നത് നന്നായെന്ന് കേരള കോണ്‍ഗ്രസ് (എം) നേതാവ് കെ എം മാണി. ആഭ്യന്തരമന്ത്രി പി ചിദംബരത്തെ കണ്ടതിനു ശേഷം ന്യൂഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പിള്ളയ്ക്ക്‌ കൊട്ടാരക്കരയില്‍ നല്‍കിയ സ്വീകരണ ചടങ്ങില്‍ പോകാതിരുന്നത്‌ നന്നായി. സ്വീകരണ ചടങ്ങില്‍ പങ്കെടുക്കാന്‍ കേരള കോണ്‍ഗ്രസിന്‌ താല്‍പ്പര്യം ഉണ്ടായിരുന്നില്ലെന്നും മാണി ന്യൂഡല്‍ഹിയില്‍ വ്യക്തമാക്കി.

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തൊടുപുഴ നിയമസഭാ മണ്ഡലത്തില്‍ നിന്നും പി ജെ ജോസഫ്‌ മല്‍സരിക്കുമെന്നും മാണി അറിയിച്ചു.

റബ്ബറിനേയും നാളികേരത്തേയും കാര്‍ഷിക വിളകളുടെ സെന്‍സസില്‍ ഉള്‍പ്പെടുത്തണം എന്നാവശ്യപ്പെട്ട്‌ കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരവുമായി കൂടിക്കാഴ്ച നടത്താന്‍ എത്തിയതായിരുന്നു അദ്ദേഹം.