പിറവം ഉപതെരഞ്ഞെടുപ്പ് വൈകുന്നത് യു ഡി എഫിന് ബുദ്ധിമുട്ട്: ചെന്നിത്തല

Webdunia
വ്യാഴം, 26 ജനുവരി 2012 (15:03 IST)
പിറവം ഉപതെരഞ്ഞെടുപ്പ്‌ വൈകുന്നതിലൂടെ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുണ്ടാകുന്നത് യു ഡി എഫിനാണെന്ന്‌ കെ പി സി സി പ്രസിഡന്റ് രമേശ്‌ ചെന്നിത്തല. തെരഞ്ഞെടുപ്പിനായി യു ഡി എഫ്‌ പൂര്‍ണ സജ്ജരാണെന്നും ചെന്നിത്തല പറഞ്ഞു.

പിറവം ഉപതെരഞ്ഞെടുപ്പ്‌ വൈകുമെന്ന്‌ മുഖ്യതെരഞ്ഞെടുപ്പ്‌ കമ്മിഷണര്‍ കഴിഞ്ഞ ദിവസം എസ്‌ വൈ ഖുറേഷി അറിയിച്ചിരുന്നു. അഞ്ച്‌ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്‌ ശേഷം മാത്രമേ പിറവം ഉപതെരഞ്ഞെടുപ്പ്‌ നടത്താനാകൂവെന്നാണ് അദ്ദേഹം അറിയിച്ചു.

ഇതുസംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല. ടി എം ജേക്കബിന്റെ മകന്‍ അനൂപ് ജേക്കബാണ് പിറവത്ത് യു ഡി എഫിന്റെ സ്ഥാനാര്‍ത്ഥി.