പിണറായി വിജയന് ചുട്ട മറുപടിയുമായി ഇസ്രയേലിൽ നിന്നും ഒരു മലയാളി യുവതി. നിരപരാധികളെ കൊന്നൊടുക്കുന്ന ഭീകരരാഷ്ട്രമായ ഇസ്രയേലുമായി 'ഭീകരവിരുദ്ധസഖ്യ'മുണ്ടാക്കുക എന്നത് സാമാന്യ യുക്തിക്ക് ദഹിക്കുന്നതല്ല എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റിനാണ് യുവതി മറുപടി നല്‍കിയിരിക്കുന്നത്.
അറിയാന്‍ പാടില്ലാത്ത രാജ്യത്തെക്കുറിച്ച് ഓരോന്ന് എഴുതിവിടുന്നതിന് മുന്‍പ് ഞങ്ങളെപ്പോലുള്ള ആയിരങ്ങൾ ഇവിടെ ജീവിച്ചിരിക്കുന്നുണ്ടെന്ന് ഓർത്താൽ നല്ലത് എന്നാണ് ജെൻസി എന്ന മലയാളി യുവതി ഫേസ്ബുക്ക് വീഡിയോയിലൂടെ പിണറായി വിജയനോട് പറയുന്നത്. കാൽലക്ഷത്തിലധികം പേരാണ് ഇതിനോടകം ജെൻസിയുടെ ഫേസ്ബുക്ക് ലൈവ് കണ്ടത്.
കുടാതെ ഇത്രയും കാലത്തെ തന്റെ ജീവിതത്തിനിടയിൽ ഇസ്രയേലിൽ പിണറായി പറഞ്ഞ പോലത്തെ ഒരു സംഭവം താൻ കണ്ടിട്ടില്ലെന്നും തങ്ങള്‍ക്ക് അന്നം തരുന്ന രാജ്യമെന്നാണ് ജെൻസി ബിനോയ് ഇസ്രയേലിനെ വിളിക്കുന്നത്. കേരളത്തിലെ പോലെ രാഷ്ട്രീയ കൊലപാതകങ്ങളും ഇവിടെയില്ല. ആയിരക്കണക്കിന് മലയാളികൾ സമാധാനത്തോടെ ജീവിക്കുന്ന ഇസ്രയേലിനെ കേരളത്തിന്റെ മുഖ്യമന്ത്രി ഭീകരരാഷ്ട്രം എന്ന് വിളിച്ചതിൽ ദുഖമുണ്ടെന്നും ജെന്‍സി പറഞ്ഞു.