പിണറായിയെ കൊല്ലാനാണ് വന്നതെന്ന് നമ്പ്യാര്‍

Webdunia
ചൊവ്വ, 9 ഏപ്രില്‍ 2013 (17:52 IST)
PRO
സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ വധിക്കാന്‍ വേണ്ടിയാണ് താന്‍ വന്നതെന്ന് പിടിയിലായ കുഞ്ഞികൃഷ്ണന്‍ നന്പ്യാര്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി. ക്രൈംബ്രാഞ്ച് നടത്തിയ ചോദ്യം ചെയ്യലിലാണ് കുഞ്ഞികൃഷ്ണന്‍ നമ്പ്യര്‍ ഇങ്ങനെ മൊഴി നൽകിയത്. ഇയാള്‍ക്ക് മാനസികരോഗമില്ലെന്നും പരിശോധനയില്‍ വ്യക്തമായി.

“രമയുടെ സങ്കടം മനസ്സില്‍ നിന്ന് മായുന്നില്ല. കമ്മ്യൂണിസ്റ്റുകാരനാണ് താന്‍. പിണറായിയെ ഭീഷണിപ്പെടുത്തുക മാത്രമായിരുന്നു ലക്ഷ്യം. കോഴിക്കോട് നടക്കാവിലെ കടയില്‍ നിന്ന് 8500 രൂപയ്ക്ക് ഒരു എയര്‍ഗണ്‍ വാങ്ങിയത് രണ്ടുമാസം മുമ്പാണ്. അതുമായാ‍ണ് പിണറായിയെ ഭീഷണിപ്പെടുത്താന്‍ എത്തിയത്“-കുഞ്ഞികൃഷ്ണന്‍ പൊലീസിനോടും പറഞ്ഞിരുന്നു.

എയര്‍ഗണും കൊടുവാളുമാണ് ഇയാളുടെ കൈയില്‍ നിന്ന് പൊലീസ് കണ്ടെടുത്തത്. ഇയാള്‍ക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് മകന്‍ പൊലീസിനെ അറിയിച്ചിരുന്നു.