ബാര്‍കോഴ ആരോപണങ്ങളുമായി ബന്ധപ്പെട്ട് ധനമന്ത്രി മാണിക്കെതിരെ അപവാദപ്രചരണമാണ് നടക്കുന്നത് എന്ന് ആരോപിച്ച് പാലായില്‍ വെള്ളിയാഴ്ച ഹര്‍ത്താല്‍ . യു ഡി എഫാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
മാണിയുടെ രാജി ആവശ്യപ്പെട്ട് ശനിയാഴ്ച പാലായില്‍ എല്‍ ഡി എഫും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. മാണിക്കെതിരെയുള്ള കൂടുതല്‍ സമരപരിപാടികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇന്ന് എല്‍ ഡി എഫ് യോഗം ചേരുന്നുണ്ട്. എന്നാല്‍ മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കരുതെന്ന് കഴിഞ്ഞദിവസം തന്നെ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടിരുന്നു.
അതേസമയം, ബാര്‍കോഴ ആരോപണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ പരസ്യപ്രസ്താവനയുമായി രംഗത്തു വന്നു തുടങ്ങി. ഇത്തവണത്തെ ബജറ്റ് മാണി തന്നെ അവതരിപ്പിക്കുമെന്ന് ഉമ്മന്‍ ചാണ്ടി അറിയിച്ച് മണിക്കൂറുകള്‍ക്കകം ബജറ്റ് ഉമ്മന്‍ ചാണ്ടി അവതരിപ്പിക്കണമെന്ന് കെ പി സി സി വക്താവ് അജയ് തറയില്‍ വാര്‍ത്താചാനലില്‍ പറഞ്ഞിരുന്നു.