പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്‌സരിക്കും: വടക്കന്‍

Webdunia
ശനി, 24 ജനുവരി 2009 (13:08 IST)
പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ തെരഞ്ഞെടുപ്പില്‍ മത്‌സരിക്കുമെന്ന് എ ഐ സി സി സെക്രട്ടറി ടോം വടക്കന്‍. തന്നോടുള്ള എതിര്‍പ്പിനു പിന്നില്‍ സീറ്റു മോഹികളാണെന്നും അദ്ദേഹം പറഞ്ഞു. തൃശൂര്‍ ബിഷപ്‌ ഹൌസില്‍ മാര്‍ ആന്‍ഡ്രൂസ് താഴത്തുമായി കൂടിക്കാഴ്ചക്കെത്തിയതായിരുന്നു അദ്ദേഹം.

തനിക്ക് ആരുടെയും സര്‍ട്ടിഫിക്കറ്റിന്‍റെ ആവശ്യമില്ല. ആരുടെയും എതിര്‍പ്പിനു വഴങ്ങി തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറില്ല. തനിക്കെതിരെ പ്രസ്‌താവന നടത്തിയവര്‍ക്കെതിരെ അച്ചടക്ക നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ടോം വടക്കന്‍ ജനസമ്മതനല്ലാത്ത സ്ഥാനാര്‍ത്ഥി ആയതിനാല്‍ അദ്ദേഹം മത്സരിക്കുന്നതിനെ എതിര്‍ക്കുമെന്ന്‌ തൃശൂര്‍ ഡി സി സി പ്രസിഡന്‍റ് സി എന്‍ ബാലകൃഷ്‌ണന്‍ പ്രസ്താവിച്ചിരുന്നു. ബാലകൃഷ്‌ണന്‍റെ പ്രസ്താവനയ്ക്കെതിരെ കരുണാ‍കര വിഭാഗവും വയലാര്‍ രവി വിഭാഗവും പ്രതിഷേധവുമായി ഹൈക്കമാന്‍ഡിനെ സമീപിച്ചിരുന്നു.