പാര്‍ട്ടിക്ക് ഭരണം വലിയ കാര്യമല്ലെന്ന് കെ എം മാണി

Webdunia
തിങ്കള്‍, 2 ഡിസം‌ബര്‍ 2013 (19:27 IST)
PRO
PRO
കര്‍ഷകരുടെ കാര്യം വരുമ്പോള്‍ പാര്‍ട്ടിക്ക് ഭരണം വലിയ കാര്യമല്ലെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാനും ധനമന്ത്രിയുമായ കെ എം മാണി. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ കര്‍ഷക വിരുദ്ധമായ കാര്യങ്ങള്‍ക്ക് പാര്‍ട്ടി കൂട്ട് നില്‍ക്കില്ല. ഭരണം നിലനിര്‍ത്താനായി കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലുള്ള പാര്‍ട്ടി നിലപാടുകളില്‍ മാറ്റം വരുത്തില്ലെന്നും കെ എം മാണി പറഞ്ഞു.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ കര്‍ഷക വിരുദ്ധമായ നിലപാടുകള്‍ തിരുത്തണം. കര്‍ഷകരുടെ ആശങ്കകള്‍ സര്‍ക്കാര്‍ മനസ്സിലാക്കണമെന്നും മാണി ആവശ്യപ്പെട്ടു. കേരള കോണ്‍ഗ്രസും ഇടത്പക്ഷവും തമ്മിലുള്ള സഖ്യ സാധ്യതകളെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നു വരുന്നെന്ന വാര്‍ത്തകള്‍ക്കിടയിലാണ് കര്‍ഷക പ്രശ്നത്തില്‍ ഭരണം നഷ്ടപ്പെട്ടാലും അത് വലിയ കാര്യമല്ലെന്ന പരസ്യ നിലപാടുമായി കെ.എം. മാണി രംഗത്ത് എത്തിയിരിക്കുന്നത്.