പാമ്പിന്‍ വിഷം കടത്തിയ കേസില്‍ ടി കെ രജീഷിനെ റിമാന്‍ഡ് ചെയ്തു

Webdunia
വ്യാഴം, 28 ജൂണ്‍ 2012 (15:30 IST)
PRO
PRO
ടി പി ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതിയായ ടി കെ രജീഷിനെ മറ്റൊരു കേസില്‍ റിമാന്‍ഡ് ചെയ്തു. പാമ്പിന്‍ വിഷം കടത്തിയ കേസിലാണ് രജീഷിനെ കോടതി റിമാന്‍ഡ് ചെയ്തത്.

ഹോസ്‌ദുര്‍ഗ്‌ ഒന്നാം ക്ലാസ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ (രണ്ട്‌) കോടതിയാണ് ജൂലൈ 11 വരെ രജീഷിനെ റിമാന്‍ഡ്‌ ചെയ്‌തത്. 2002 ഏപ്രില്‍ ആറിനാണ്‌ കാഞ്ഞങ്ങാട്ടെ ഒരു ലോഡ്ജില്‍ അഞ്ചു ലക്ഷം രൂപ വിലമതിക്കുന്ന മൂന്നു കുപ്പി പാമ്പിന്‍ വിഷവുമായി മൂന്നംഗ സംഘം അറസ്റ്റിയാത്‌. ഇവരെ ചോദ്യം ചെയ്‌തപ്പോള്‍, ടി കെ രജീഷാണ്‌ വിഷം വില്‍പ്പനയ്ക്ക്‌ ഏല്‍പ്പിച്ചതെന്ന വിവരം ലഭിക്കുകയായിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് രജീഷിന് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.