പാമൊലിന്‍ കേസില്‍ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും അല്‍ഫോണ്‍സ് കണ്ണന്താനവും നല്‍കിയ ഹര്‍ജികള്‍ തള്ളണമെന്ന് സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെടും. കേസ് ശനിയാഴ്ച പരിഗണിക്കാനിരിക്കെ തൃശൂര്‍ വിജിലന്‍സ് കോടതിയിലാണ് സര്‍ക്കാര്‍ ആവശ്യമുന്നയിക്കുക.
വിജിലന്‍സ് എസ് പി ശശിധരന്റെ തുടരന്വേഷണ റിപ്പോര്‍ട്ട് തള്ളണമെന്ന് ആവശ്യപ്പെട്ടാണ് വി എസ് ഹര്‍ജി നല്‍കിയിരിക്കുന്നത്. കേസിലെ ആദ്യത്തെ അന്വേഷണ റിപ്പോര്‍ട്ടിലും തുടരന്വേഷണ റിപ്പോര്‍ട്ടിലും ഉള്ള പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു വി എസിന്റെ ഈ ആവശ്യം.
കേസില്‍ ഉമ്മന്‍ചാണ്ടിയെ പ്രതിചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടാണ് കണ്ണന്താനം ഹര്‍ജി നല്‍കിയത്. അന്വേഷണ ഉദ്യോഗസ്ഥനായ വിജിലന്‍സ് എസ്പി ശശിധരന്‍ മുഖേന രേഖാമൂലമായിരിക്കും ഹര്‍ജികള്‍ പരിഗണിക്കരുതെന്ന ആവശ്യം സര്‍ക്കാര്‍ കോടതിയില്‍ ഉന്നയിക്കുക.