പഴയങ്ങാടിയില്‍ കടകള്‍ക്ക് തീവെച്ചു

Webdunia
തിങ്കള്‍, 14 ഏപ്രില്‍ 2014 (11:48 IST)
PRO
PRO
പഴയങ്ങാടി മൊട്ടാമ്പ്രത്ത്‌ സംഘര്‍ഷം തുടരുന്നു. ഒരു ലീഗ് പ്രവര്‍ത്തകന്റെയും ഒരു എസ്ഡിപിഐ പ്രവര്‍ത്തകന്റെയും കടകള്‍ ആക്രമകാരികള്‍ കത്തിച്ചു. ദിവസങ്ങളായി ഇവിടെ മുസ്ലിം ലീഗ്‌-എസ്ഡിപിഐ സംഘര്‍ഷം തുടരുകയാണ്.

മുസ്ലിം ലീഗ്‌ പ്രവര്‍ത്തകനായ സത്താറിന്റെ പെയിന്റു കടയാണ്‌ ആക്രമകാരികള്‍ ആദ്യം തീവെച്ചത്. അല്‍പസമയത്തിനകം എസ്ഡിപിഐ പ്രവര്‍ത്തകന്‍ തൗഫീഖിന്റെ കടയ്ക്കും തീയിടുകയായിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് തളിപ്പറമ്പ്‌ പൊലീസ്‌ സ്റ്റേഷന്‍ പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.

ശനിയാഴ്ച രാത്രി മുസ്ലിം ലീഗ്‌ നിയോജകമണ്ഡലം കമ്മിറ്റി ഓഫിസ്‌ തകര്‍ത്തിരുന്നു. അതുപോലെ പെരളത്തെ കോണ്‍ഗ്രസ്‌ ബൂത്ത്‌ ഏജന്റിന്റെ വീടിനും ആക്രമണമേറ്റിരുന്നു. നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നതും പ്രകടനങ്ങളും പൊതുയോഗങ്ങളും നടത്തുന്നതും പ്രദേശത്ത് നിരോധിച്ചിട്ടുണ്ട്‌.