പറവൂര്‍ പീഡനകേസില്‍ കുട്ടിയുടെ പെണ്‍കുട്ടിയുടെ അച്ഛന്‍ സുധീറും അമ്മ സുബൈദയും കുറ്റക്കാരാണെന്ന് കോടതി വിധിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട നാലാമത്തെ കേസിലെ ഇവര്‍ക്കുള്ള ശിക്ഷ പിന്നീട് വിധിക്കും.
കേസിലെ മൂന്നാം പ്രതിയും പെണ്‍കുട്ടിയുടെ അയല്‍വാസിയുമായ രാജശേഖരന്‍ നായര്‍ ആത്മഹത്യ ചെയ്തതിനാല്‍ കേസിന്റെ വിധി മാറ്റിവെച്ചിരിക്കുകയായിരുന്നു. നേരത്തേ മൂന്നു കേസില്‍ കുട്ടിയുടെ അച്ഛനും അമ്മയും ഉള്‍പ്പെടെ എട്ടുപേരെ ശിക്ഷിച്ചിരുന്നു. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.