പരേഡില്‍ തെയ്യവും പടയണിയും

Webdunia
ചൊവ്വ, 26 ജനുവരി 2010 (11:55 IST)
അറുപത്തിയൊന്നാം റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിന്‍റെ തെയ്യവും പടയണിയും. രാഷ്‌ട്രപതി ഭവനില്‍ നിന്ന് രാജ്‌പഥിലൂടെ ചെങ്കോട്ട വരെയാണ് റിപ്പബ്ലിക് ദിന പരേഡ് നടക്കുന്നത്. പരേഡ് ഇപ്പോഴും തുടരുകയാണ്.

രാജ്‌പഥില്‍ പ്രത്യേകം ഒരുക്കിയ വേദിയില്‍ രാഷ്‌ട്രപതി പ്രതിഭാ പാട്ടീല്‍ ദേശീയ പതാക ഉയര്‍ത്തി. പരേഡിനു മുന്നോടിയായി ഇന്ത്യാ ഗേറ്റിലെ അമര്‍ജവാന്‍ജ്യോതിയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്‌ പുഷ്പചക്രം അര്‍പ്പിച്ചു.

അതേസമയം റിപ്പബ്ലിക്‌ ദിനം പ്രമാണിച്ച്‌ സംസ്ഥാനത്തെ പ്രധാന നഗരങ്ങള്‍ക്കും തീരപ്രദേശങ്ങള്‍ക്കും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. റെയില്‍വേ സ്റ്റേഷന്‍, ബസ്‌ സ്റ്റാന്‍ഡ്‌, സെക്രട്ടേറിയറ്റ്‌, രാജ്ഭവന്‍ എന്നിവിടങ്ങളില്‍ സുരക്ഷ കര്‍ശനമാക്കിയിരിക്കുകയാണ്. സുരക്ഷാ പരിശോധനകള്‍ക്കായി ഡോഗ്സ്ക്വാഡും രംഗത്തുണ്ട്‌. പ്രധാന ഹോട്ടലുകളിലും നിരീക്ഷണവും പരിശോധനയും കര്‍ശനമാക്കിയിട്ടുണ്ട്.