പരവൂര്‍ വെടിക്കെട്ട് ദുരന്ത കേസില്‍ കീഴടങ്ങിയ 13 പ്രതികളെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പരവൂര്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. എന്നാല്‍ ദുരന്തത്തിന്റെ യഥാര്‍ത്ഥ ഉത്തരവാദികള്‍ പൊലീസും ജില്ലാ ഭരണകൂടവും ആണെന്ന് പ്രതിഭാഗം കോടതിയില്‍ വാദിച്ചു. എന്നാ കോടതി ഇത് അംഗീകരിച്ചില്ല.
ഇത്രയും വലിയ ദുരന്തം സംഭവിച്ചിട്ടും സംഘാടകര്‍ക്ക് പരുക്കേല്‍ക്കാത്തത് അത്ഭുതകരമാണെന്ന് കോടതി നിരീക്ഷിച്ചു. അപകടവുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവ് ലഭിക്കുന്നതിനും സംഭവത്തില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് മനസിലാക്കാന്‍ ഇവരെ ചോദ്യം ചെയ്യണമെന്ന പബ്ലിക്ക് പ്രോസിക്യൂട്ടറുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെ രാത്രിയും ഇന്നു രാവിലെയുമായി നാലു പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസില്‍ ഇതുവരെ 17 പേര്‍ അറസ്റ്റിലായി.