കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ധനസഹായം നല്‍കണം. പരിക്കേറ്റവര്‍ക്ക് സൌജന്യ ചികിത്സ ഉറപ്പാക്കണമെന്നും വി എസ് ആവശ്യപ്പെട്ടു.
ഗുരുതര നിയമലംഘനമാണ് നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് ജുഡീഷ്യല്‍ അന്വേഷണം നടത്തണം. പൊലീസിന്‍റെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ട്. ഇക്കാര്യവും അന്വേഷണ വിധേയമാക്കണം- വി എസ് പറഞ്ഞു.