പന്ന്യന്‍ രവീന്ദ്രന്‍ സോളാര്‍ കമ്മീഷന് മുന്നില്‍ ഇന്ന് മൊഴി നല്കും

ശനി, 25 ഏപ്രില്‍ 2015 (09:36 IST)
സോളാര്‍ കേസില്‍ സി പി ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ ഇന്ന് മൊഴി നല്കും. സോളാര്‍ കമ്മീഷനു മുമ്പില്‍ എത്തിയാണ് പന്ന്യന്‍ രവീന്ദ്രന്‍ മൊഴി നല്കുക. രാവിലെ 11 മണിക്ക് മൊഴി നല്കുന്നതിനായി പന്ന്യന്‍ രവീന്ദ്രന്‍ സോളാര്‍ കമ്മീഷനു മൊഴി നല്കും.
 
സോളാര്‍ കമ്മീഷനു മൊഴി നല്കുന്നതിനായി ഇന്നലെ രാത്രി തന്നെ പന്ന്യന്‍ രവീന്ദ്രന്‍ കൊച്ചിയില്‍ എത്തിയിരുന്നു. സോളാര്‍ കേസുമായി ബന്ധപ്പെട്ട് നേതാക്കള്‍ സഭയ്ക്ക് അകത്തും പുറത്തും നടത്തിയ ആരോപണങ്ങളെക്കുറിച്ച് ചോദിച്ച് അറിയാനാണ് സോളാര്‍ കമ്മീഷന്‍ നേതാക്കളെ വിളിച്ച് മൊഴിയെടുക്കുന്നത്.
 
സര്‍ക്കാര്‍ മുന്‍ ചീഫ് വിപ്പ് പി സി ജോര്‍ജ്, കേരള കോണ്‍ഗ്രസ് (ബി) നേതാവ് ആര്‍ നാലകൃഷ്‌ണ പിള്ള, എല്‍ ഡി എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ എന്നിവരുടെ അടുക്കല്‍ നിന്നും സോളാര്‍ കമ്മീഷന്‍ കഴിഞ്ഞദിവസങ്ങളില്‍ മൊഴി എടുത്തിരുന്നു.

വെബ്ദുനിയ വായിക്കുക