പത്മനാഭസ്വാമി ക്ഷേത്രത്തിലെ ക്രമക്കേടുകളെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് സിപിഎം ആവശ്യപ്പെട്ടു. അന്വേഷണ സംഘത്തെ നിയമിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും സിപിഎം പറഞ്ഞു.
ക്ഷേത്രസ്വത്ത് സംരക്ഷിക്കാന്‍ പര്യാപ്തമായ ഭരണസംവിധാനം ഉടന്‍ വേണം. അമൂല്യ വസ്തുക്കളുടെ കണക്കെടുപ്പ് നടത്തണം. മൂല്യനിര്‍ണയം നടക്കുന്ന സമയത്ത് ക്ഷേത്രത്തില്‍ നിന്നും സ്വര്‍ണം കടത്തിയെന്ന അമിക്കസ്‌ക്യൂറിയുടെ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നതാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പറഞ്ഞു .
പത്മനാഭസ്വാമി ക്ഷേത്രത്തില്‍നിന്ന് മണ്ണില്‍ കലര്‍ത്തി ലോറിയില്‍ സ്വര്‍ണം കടത്തിയതായി സുപ്രീംകോടതി നിയോഗിച്ച അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. തഞ്ചാവൂര്‍ ജ്വല്ലേഴ്‌സിന് വേണ്ടി നിലവിലെ സ്വര്‍ണപണിക്കാരനും സ്വര്‍ണം കടത്തിയിരുന്നു.