പതിമൂന്നുകാരിയെ പിതാവിന്റെ സുഹൃത്ത് പീഡിപ്പിച്ചു

Webdunia
ചൊവ്വ, 12 ഫെബ്രുവരി 2013 (17:06 IST)
PRO
PRO
ഇടുക്കി സേനാപതിയില്‍ പതിമൂന്നുകാരിയെ പിതാവിന്റെ സുഹൃത്ത് പീഡിപ്പിച്ചു. അമ്മയുടെ അടുക്കല്‍ എത്തിക്കാമെന്ന് പറഞ്ഞ് വീട്ടില്‍നിന്ന് വിളിച്ചിറക്കിയായിരുന്നു പീഡനം. പ്രതിയായ വട്ടപ്പാറ കൊച്ചിത്തറയില്‍ ദിപു ഒളിവിലാണ്. ജില്ലാ വെല്ഫെയര്‍ ചൈല്‍ഡ് വെല്ഫെയര്‍ കമ്മിറ്റിയും വനിതാ കമ്മിഷനും കുട്ടിയുടെ മൊഴിയെടുത്തു.

ഈ മാസം ഏഴിനാണ് ഇടുക്കി സേനാപതിയില്‍ പതിമൂന്നുകാരിയെ പിതാവിന്‍റെ സുഹൃത്ത് ലൈംഗികമായി പീഡിപ്പിച്ചത്. ബോധരഹിതയായ കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളേജിലെത്തിച്ച ശേഷമാണ് സുഖം പ്രാപിച്ചത്. തൊടുപുഴയിലെത്തി ചൈല്‍ഡ് വെല്ഫെയര്‍ കമ്മിറ്റിക്കും വനിതാ കമ്മിഷനംഗത്തിനും മുന്നില്‍ വിവരങ്ങള്‍ നല്കുമ്പോഴും പെണ്‍കുട്ടി വിങ്ങിപ്പൊട്ടി.

മൂന്നു വര്‍ഷം മുമ്പ് മാതാവ് പിണങ്ങിപ്പോയതോടെ വീട്ടിലെ നിത്യസന്ദര്‍ശകനായിരുന്ന യുവാവ് അമ്മയെ തിരികെ വീട്ടിലെത്തിക്കാമെന്നും പറഞ്ഞായിരുന്നു പെണ്‍കുട്ടിയുമായി ചങ്ങാത്തം സ്ഥാപിച്ചത്. സംഭവ ദിവസം രാത്രി 11ന് ഇതും പറഞ്ഞ് വീട്ടില്നിന്ന് വിളിച്ചിറക്കിയ യുവാവ് കുട്ടിയെ ബലാല്‍സംഗം ചെയ്യുകയായിരുന്നു.

പ്രതിയുടെ മാതാവ് മുന്‍ പഞ്ചായത്ത് പ്രസിഡന്‍റും ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവുമാണ്. ഇവരുടെ സ്വാധീനത്തില്‍ കേസൊതുക്കി തീര്‍ത്ത് പ്രതിയെ രക്ഷിക്കാന്‍ ശ്രമം നടക്കുന്നതായി ആരോപണമുണ്ട്.