പതിനേഴ് വർഷം മുമ്പ് പ്രവാസിയായി, സാമ്പത്തിക പ്രതിസന്ധി ഒന്നിനും അനുവദിച്ചില്ല; ഒടുവിൽ സ്വന്തം മണ്ണിലേക്ക്

Webdunia
ചൊവ്വ, 2 മെയ് 2017 (11:25 IST)
പ്രവാസികൾക്ക് പറയാൻ ഒരുപാട് കഥകൾ ഉണ്ട്. കണ്ണുനീരിന്റേയും സാമ്പത്തിക ബാധ്യതയുടെയും ഒരുപാട് കഥകൾ. നാടുവിട്ടാൽ പിന്നീട് തിരിച്ചെത്തുന്ന‌ത് വർഷങ്ങൾ കഴിഞ്ഞാകും. 17 വർഷം മുമ്പാണ് മലപ്പുറം എടവണ്ണപ്പാറക്കടുത്തുള്ള മുണ്ടുമുഴിയിലെ വള്ളിക്കാട് അക്ബർ ഹാജി പ്രവാസിയായത്. 
 
എല്ലാവരിൽ നിന്നും വ്യത്യസ്തമായ ഒരുകാര്യമെന്തെന്നാൽ ഗൾഫിലേക്ക് വണ്ടികയറിയ ഹാജിയാർ തിരിച്ചു നാട്ടിലെത്തുന്നത് 17 വർഷങ്ങൾക്ക് ശേഷമാണ്. നാട്ടിൽ തിരിച്ചെത്തിയ പ്രവാസിക്ക് ജനങ്ങൾ നൽകിയത് വൻ സ്വീകരണമാണ്. റിയാദിലാണ് ഹാജിയാർ ജോലി ചെയ്യുന്നത്.
 
നൂറ്കണക്കിന് വാഹനങ്ങളുടെ അകമ്പടിയും അനൗൺസ്‌മെന്റും ബാൻഡടിയുമൊക്കെയായിട്ടാണ് ഹാജിയാരെ നാട്ടുകാർ വരവേറ്റത്. ഗൾഫിലെ ലക്ഷക്കണക്കിന് പ്രവാസികൾക്ക് സന്തോഷം നൽകുന്ന വരവേ‌ൽപ്പ്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ഹാജിയാർ ഗൾഫിലേക്ക് വണ്ടികയറിയത്.
 
ജോലി ചെയ്തിട്ടും പ്രതിസന്ധികൾക്ക് കുറവുണ്ടായില്ല. ഭാര്യയേയും മക്കളെയും ഗൾഫിലേക്ക് കൊണ്ടുവന്നിരുന്നു. എന്നാൽ അസുഖം ബാധിച്ച ഉമ്മയെ ഒന്നര പതിറ്റാണ്ടിലേറെയായി ഹാജിയാർ നേരിൽ കണ്ടിട്ട്. ഹാജിയാരെ സ്വീകരിക്കുന്ന വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയകളിൽ വൈറലായിരിക്കുകയാണ്. 
Next Article