പതിനാറാം വയസ്സില്‍ അവള്‍ ഗര്‍ഭിണിയായി, സ്വന്തം അച്ഛന്റെ കൂട്ടുകാരനായിരുന്നു ആ മഹാപാപി! കഥയറിഞ്ഞ് ഒരു ചെറുപ്പക്കാരന്‍ നിറവയറോടെ അവളെ താലികെട്ടി!

Webdunia
തിങ്കള്‍, 24 ജൂലൈ 2017 (15:43 IST)
ഒരു ദിവസത്തെ പത്രത്തില്‍ എത്ര പീഡന വാര്‍ത്തകള്‍ ഉണ്ടെന്ന ചോദ്യത്തിന് ആര്‍ക്കും വ്യക്തമായി ഉത്തരം നല്‍കാന്‍ കഴിയില്ല. അച്ഛന്‍ മകളെ പീഡിപ്പിക്കുന്നു, സഹോദരന്‍ സഹോദരിയെ പീഡിപ്പിക്കുന്നു, കൂട്ടുകാരന്‍ കൂട്ടുകാരിയെ പീഡിപ്പിക്കുന്നു. അങ്ങനെ നീളുന്നു പീഡന കഥകള്‍. 
 
പീഡന വാര്‍ത്തകള്‍ ഓരോന്നായി പുറത്തുവരുമ്പോള്‍ ഡോ. ഷിനു ശ്യാമളന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. ഹൌസ് സര്‍ജന്‍സി ചെയ്യുന്ന കാലത്തെ തന്റെ അനുഭവമാണ് ഷിനു ഫേസ്ബുക്കില്‍ കുറിച്ചത്. ‘ഒരു ഡോക്ടറുടെ ഡയറി കുറിപ്പ്‘ എന്നു പറഞ്ഞായിരുന്നു തുടക്കം. കുറിപ്പ് വായിച്ചു തീരുമ്പോള്‍ ഒരു തുള്ളി കണ്ണുനീര്‍ വായനക്കാരുടെ മുഖത്തുണ്ടാകും. അത്രയ്ക്ക് ഹൃദയഹാരിയാണ് ആ വാക്കുകള്‍.
Next Article