പതിനഞ്ചുകാരിയെ നടുറോട്ടില്‍ മാനഭംഗം ചെയ്യാന്‍ ശ്രമം; അന്യ സംസ്ഥാന തൊഴിലാളികള്‍ അറസ്റ്റില്‍

Webdunia
വ്യാഴം, 8 ജൂണ്‍ 2017 (09:20 IST)
പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ റോഡില്‍ വെച്ച് മാനഭംഗപ്പെടുത്താന്‍ ശ്രമം. രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ അറസ്റ്റില്‍. യുപി സ്വദേശികളായ മുഹമ്മദ് മോനിസ് ബന്ധു നവാസലി എന്നിവരാണ് പൊലീസ് പിടിയിലായത്.
 
തിങ്കളാഴ്ച ഉച്ചയ്ക്ക് റോഡിലൂടെ നടന്നു വരികയായിരുന്ന പെണ്‍കുട്ടിയെ മോനിസ് കയറി പിടിക്കുകയായിരുന്നു. കൈകള്‍ പുറകോട്ട് വലിച്ചു കെട്ടാന്‍ ശ്രമിക്കുന്നതിനിടെ ഇതു വഴി ബൈക്ക് വരികയും പ്രതികള്‍ ഓടി രക്ഷപ്പെടുകയുമായിരുന്നു. 
 
മൂന്നു മാസം മുന്‍പാണ് മോനിസ് കേരളത്തിലെത്തിയത്.പത്തപ്പിരിയത്തെ ഫര്‍ണ്ണീച്ചര്‍ ഷെഡില്‍ ജോലി ചെയ്തിരുന്ന ഇവര്‍  വാടക ക്വാര്‍ട്ടേഴ്‌സിലായിരുന്നു താമസം.
Next Article