പട്ടാപ്പകല്‍ മുളകുപൊടി വിതറി വീട്ടമ്മയെ വെട്ടി

Webdunia
വ്യാഴം, 27 ഫെബ്രുവരി 2014 (17:34 IST)
PRO
PRO
പട്ടാപ്പകല്‍ വീട്ടമ്മയ്ക്ക് വെട്ടേറ്റു. മോഷ്ടാവാണ് തൃശൂര്‍ ചുവന്നമണ്ണ് പൂവന്‍ചിറയി പ്രീത ഗംഗാധരനെ വെട്ടി പരുക്കേല്‍പ്പിച്ചത്.

പകല്‍ വീട്ടിലെത്തിയ മോഷ്ടാവ് വീട്ടമ്മയുടെ കണ്ണില്‍ മുളകുപൊടി വിതറി. തുടര്‍ന്നായിരുന്നു ആക്രമണം. വീട്ടമ്മയുടെ ബഹളം കേട്ട് അയല്‍ക്കാര്‍ ഓടിക്കൂടി.

ഇതിനിടെ മോഷ്ടാവ് ഓടി രക്ഷപ്പെടുകയും ചെയ്തു.