തലശേരിക്കടുത്ത് ധര്‍മ്മടത്തെ ബേസിക് യു പി സ്കൂളിന്‍റെ ഓടുമേഞ്ഞ മേല്‍ക്കൂര തകര്‍ന്ന് 5 കുട്ടികള്‍ക്കും ഒരു അധ്യാപികയ്ക്കും പരിക്കേറ്റു. നൂറിലേറെ വര്‍ഷം പഴക്കമുള്ളതാണ് ഈ കെട്ടിടം.
അഞ്ചാം ക്ലാസില്‍ പഠിക്കുന്ന കുട്ടികളും ക്ലാസ് ടീച്ചറായ ഗീതയുമാണ് പരിക്കേറ്റ് ആശുപത്രിയിലായത്. എന്നാല്‍ ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് അറിയുന്നു.
സ്കൂള്‍ തുറക്കുന്നതിനു മുമ്പ് ധര്‍മ്മടം പഞ്ചായത്ത് ഈ കെട്ടിടത്തിനു ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നതായി അധികൃതര്‍ പറയുന്നു. വിശദമായ പരിശോധനയും അന്വേഷണവും നടത്തി കെട്ടിടം പ്രവര്‍ത്തനക്ഷമമാക്കിയ ശേഷം ക്ലാസ് ആരംഭിച്ചാല്‍ മതിയെന്ന് സ്ഥലം സന്ദര്‍ശിച്ച തലശേരി സബ് കളക്ടര്‍ അനുപമ ഉത്തരവിട്ടു. തഹസീല്‍ദാര്‍ കെ സുബൈറും എത്തിയിരുന്നു.