സംസ്ഥാനത്തെ പഞ്ചായത്തുകള്‍ക്കുള്ള വികസനഫണ്ടില്‍ ആയിരം കോടിയിലധികം രൂപ ഇതുവരെ ചെലവഴിച്ചിട്ടില്ലെന്ന് ധനമന്ത്രി ഡോ തോമസ് ഐസക്ക് പറഞ്ഞു. ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി കോഴിക്കോട് സംഘടിപ്പിച്ച ജനകീയ ക്യാമ്പയിനില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ഫണ്ടില്‍ 1405 കോടി രൂപയുള്ളതില്‍ 294 കോടി രൂപ മാത്രമാണ് ഇതുവരെ ചെലവഴിച്ചത്. കേന്ദ്രത്തില്‍ നിന്ന് സാമ്പത്തികമാന്ദ്യം നേരിടുന്നതിനുള്ള വായ്പ ലഭിക്കുന്നതിന് ഇത് തടസ്സമാകുമെന്നും മന്ത്രി പറഞ്ഞു.
എങ്ങനെ ഫണ്ട് ചെലവഴിക്കാതിരിക്കാം എന്നതിനെക്കുറിച്ചാണ് ജില്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരുടെ ചിന്തയെന്നും തോമസ് ഐസക് ആരോപിച്ചു.