ബാര്‍ കോഴക്കേസില്‍ നുണപരിശോധനയ്ക്ക് ഹാജരാകുന്നത് സംബന്ധിച്ച് നിലപാട് അറിയിക്കാന്‍ ബാറുടമകള്‍ക്ക് സമയം അനുവദിച്ചു. ബാറുടമകളുടെ അപേക്ഷ പ്രകാരമാണ് കോടതി നടപടി. ഈ മാസം 16 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്.
വിദഗ്ദരായ ഡോക്ടറുമാരോട് അഭിപ്രായം ആരാഞ്ഞതിന് ശേഷം ഇക്കാര്യത്തില്‍ നിലപാടറിയിക്കുമെന്ന് ബാറുടമ രാജ്കുമാര്‍ ഉണ്ണി പറഞ്ഞു. മദ്യവ്യവസായികള്‍ ആത്മഹത്യയുടെ വക്കിലാണെന്നും ഇത്തരത്തിലുള്ള വികലമായ മദ്യനയം സംസ്ഥാനത്തിന്റെ ചരിത്രത്തിലുണ്ടായിട്ടില്ലെന്നും രാജ്കുമാര്‍ ഉണ്ണി പറഞ്ഞു.
അതിനിടെ ബിജു രമേശിന്റെ ഡ്രൈവര്‍ക്ക് നുണ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സ് കോടതിയില്‍ അപേക്ഷ നല്‍കി.