നിയമസഭാ ബജറ്റ് സമ്മേളനം ജനുവരി 17ന്

Webdunia
വെള്ളി, 27 ഡിസം‌ബര്‍ 2013 (19:18 IST)
PRO
PRO
പതിമൂന്നാം നിയമസഭയുടെ പത്താം സമ്മേളനം 2014 ജനുവരി മൂന്ന് മുതല്‍ ഫെബ്രുവരി 12 വരെ ചേരുമെന്ന് സ്പീക്കര്‍ ജി കാര്‍ത്തികേയന്‍. മൂന്നാം തീയതി ഒമ്പത് മണിക്ക് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം നടക്കും. ബജറ്റ് സമ്മേളനം ജനുവരി 17ന് ആരംഭിക്കും.

ഈ സമ്മേളനത്തില്‍ 18 ബില്ലുകള്‍ സഭ പരിഗണിക്കും. കഴിഞ്ഞ വര്‍ഷം 37 ദിവസം മാത്രമാണ് സഭ ചേര്‍ന്നത്. സഭയില്‍ ഫലപ്രദമായ ചര്‍ച്ച നടക്കുന്നില്ലെന്നാണ് ചൂണ്ടി കാണിക്കുന്നതെന്നും ഇത് പാര്‍ലമെന്‍്ററി ജനാധിപത്യത്തിന് ഗുണകരമല്ലെന്നും സ്പീക്കര്‍ പറഞ്ഞു.