ലോട്ടറി കേസ് നടത്തിപ്പ് മുഖ്യമന്ത്രി പരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി പറഞ്ഞു. കേരളമോചന യാത്രയ്ക്കിടെ തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടതി ഉത്തരവിന്‍റെ മറവില്‍ മുന്‍കൂര്‍ നികുതി വാങ്ങാനുള്ള നീക്കം മുഖ്യമന്ത്രി തടയണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
ലോട്ടറി ഓര്‍ഡിനന്‍സ് കേസില്‍ ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്‍റെ ഉത്തരവിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സിംഗിള്‍ ബെഞ്ചിന്‍റെ ഉത്തരവിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സിംഗിള്‍ ബെഞ്ചിന്‍റെ ഇപ്പോഴത്തെ ഉത്തരവിനെതിരെ നിയമനടപടി സ്വീകരിക്കണം. കേന്ദ്രം ലോട്ടറി ഭേദഗതിയെ പൂര്‍ണമായി പിന്തുണയ്ക്കുന്നെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
എന്താണ് ആവശ്യപ്പെടാന്‍ കഴിയാത്തതെന്ന് മുഖ്യമന്ത്രി ചോദിച്ചു. കോടതി വിധി പതിച്ചിട്ട് അതിന്മേല്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും.