നാഷണല്‍ സര്‍വീസ് സ്‌ക്കീമിന്റെ സേവനത്തിന് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന പരമോന്നത ബഹുമതിയായ ഇന്ദിരാഗാന്ധി നാഷണല്‍ അവാര്‍ഡ് ഈ വര്‍ഷം കേരളത്തിലെ ഹയര്‍ സെക്കന്ററി ഡയറക്ടറേറ്റിന് ലഭിച്ചതായി വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
സര്‍വകലാശാലകള്‍ക്ക് നല്‍കുന്ന പ്രശംസാപത്രം മഹാത്മാഗാന്ധി സര്‍വകലാശാലയ്ക്ക് ലഭിച്ചു. മികച്ച എന്‍എസ്എസ്. യൂണിറ്റായി കോഴിക്കോട് എഞ്ചിനീയറിംഗ് കോളേജിനേയും തെരഞ്ഞെടുത്തു. ഇവിടുത്തെ അബീദ് തറവട്ടത്തിനാണ് മികച്ച എന്‍എസ്എസ്. പ്രോഗ്രാം ഓഫീസര്‍ക്കുള്ള പുരസ്‌ക്കാരം. മികച്ച വോളണ്ടിയര്‍ക്കുള്ള പുരസ്‌ക്കാരം പന്തളം എന്‍എസ്എസ് കോളേജിലെ ഷിജിന്‍ വര്‍ഗീസിനാണ്.
പുരസ്‌ക്കാരം 19 ന് ന്യൂഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതിയില്‍ നിന്ന് ഹയര്‍ സെക്കന്ററി ഡയറക്ടര്‍ കേശവേന്ദ്രകുമാറും ബന്ധപ്പെട്ടവരും ഏറ്റുവാങ്ങും. പുരസ്‌ക്കാരം ലഭിച്ചവരെ വിദ്യാഭ്യാസ മന്ത്രി പി കെ. അബ്ദുറബ്ബ് അഭിനന്ദിച്ചു.