ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ആക്രമണത്തിനിരയായ നടിയുടെ പേര് പരാമര്‍ശിക്കപ്പെട്ടത്. ദിലീപിന്റെ അഭിഭാഷകാണ് നടിയുടെ പേര് കോടതിയില്‍ പറഞ്ഞത്. ഉടന്‍തന്നെ ഇക്കാര്യത്തില്‍ പ്രതിഭാഗത്തിന് കോടതി താക്കീത് നല്കി. നേരത്തെ ആക്രമണത്തിനിരയായ നടിയുടെ പേര് പരാമര്‍ശിച്ച സംഭവത്തില്‍ പലർക്കെതിരെയും കേസെടുത്തിരുന്നു.