ദേശീയ ഗെയിസ് സംഘാടക സമിതിയില്‍ നിന്ന് സിപി‌എം പ്രതിനിധികള്‍ രാജിവയ്ക്കും

Webdunia
ബുധന്‍, 4 ഫെബ്രുവരി 2015 (16:22 IST)
ദേശീയ ഗെയിസ് സംഘാടക സമിതിയില്‍ നിന്ന് സിപി‌എം പ്രതിനിധികള്‍ രാജിവയ്ക്കും. സിപി‌എം സംസ്ഥാന സെക്രട്ടേറിയേറ്റിന്റേതാണ് തീരുമാനം. അഴിമതിയില്‍ പങ്കാളികള്‍ ആകാതിരിക്കാനാണ് രാജിയെന്നാണ് സിപി‌എം വിശദീകരണം. ഗെയിംസ് സെക്രട്ടേറിയേറ്റ് അംഗമായ എം വിജയകുമാറും, ഗെയിംസിന്റെ സംസ്ഥാന- ജില്ലാ കമ്മിറ്റികളില്‍ അംഗമായ സിപി‌എം എം‌ എല്‍ എമാരുമാണ് രാജിവയ്ക്കുക.
 
ഗെയിംസ് നടത്തിപ്പുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളെയും വിവാദങ്ങളെയും തുടര്‍ന്നാണ് രാജി. ഇന്ന് ചേര്‍ന്ന സി.പി.ഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ഗെയിംസ് നടത്തിപ്പില്‍ ഉയര്‍ന്ന അഴിമതി ആരോപണത്തില്‍ തങ്ങളുടെ പ്രതിനിധികള്‍ ഉള്‍പ്പെടാതിരിക്കാനാണ് രാജി എന്ന് സെക്രട്ടേറിയേറ്റിന്റെ പ്രസ്താവനയില്‍ പറയുന്നു. ഇതോടൊപ്പം ഗെയിംസിലെ ക്രമക്കേടുകളെ കുറിച്ച് സമഗ്ര അന്വേഷണവും ആവശ്യപ്പെടും.
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.