ദേശീയ ഗെയിംസ് അഴിമതി: പാലോട് രവി എംഎല്‍എ ഇന്ന് മൊഴി നല്കും

Webdunia
ബുധന്‍, 25 ഫെബ്രുവരി 2015 (08:05 IST)
ദേശീയ ഗെയിംസ് നടത്തിപ്പുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തില്‍ പാലോട് രവി എം എല്‍ എ ഇന്ന് മൊഴി നല്കും. ലോകായുക്തയ്ക്ക് മുന്നിലാണ് പാലോട് രവി എം എല്‍ എ മൊഴി നല്കുക.
 
മൊഴി നല്കാന്‍ പന്തളം സുധാകരനും ഇന്ന് ലോകായുക്തയ്ക്ക് മുന്നില്‍ ഹാജരാകും.
 
ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട് നടത്തിയ റണ്‍ കേരള റണ്‍‍, ലാലിസം പരിപാടികളില്‍ അഴിമതി ആരോപിച്ചു കൊണ്ടുള്ള ഹര്‍ജിയാണ് ലോകായുക്ത പരിഗണിക്കുന്നത്.