സംസ്ഥാനത്തെ നാല് ദേശീയ പാതകളുടെ നവീകരണത്തിന് കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി അനുമതി നല്‍കി. കണ്ണൂര്‍ - വേങ്ങര, വേങ്ങര - കുറ്റിപ്പുറം, ചേര്‍ത്തല - ഓച്ചിറ, ഓച്ചിറ - തിരുവനന്തപുരം പാതകളുടെ നവീകരണത്തിനാണ് അനുമതി നല്‍കിയിരിക്കുന്നത്.
കണ്ണൂര്‍ - വേങ്ങര പാതയുടെ നവീകരണത്തിന് 1,760 കോടിയും, വേങ്ങര - കുറ്റിപ്പുറം പാതയ്‌ക്ക് 1,528 കോടിയും, ചേര്‍ത്തല - ഓച്ചിറ പാതയ്‌ക്ക് 2,022 കോടിയും, ഓച്ചിറ - തിരുവനന്തപുരം പാതയുടെ വികസനത്തിന് 1,987 കോടിയുമാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
ബി ഒ ടി വ്യവസ്ഥയിലാകും പാതയുടെ നവീകരണം നടത്തുക. കേന്ദ്രമന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കവെ ധനമന്ത്രി പി ചിദംബരമാണ് ഇക്കാര്യം അറിയിച്ചത്.