ദേശീയപാതയില്‍ കൊല്ലം കമ്പാട്ടുകോണത്തിനടുത്ത് കാറുകള്‍ കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു.
ഹരിപ്പാട് വിയപുരം സ്വദേശികളായ ബിനു കെ വര്‍ഗീസ് (37), കുര്യന്‍ പൗലോസ് (48) എന്നിവരാണു മരിച്ച രണ്ടു പേര്‍. മരിച്ച മൂന്നാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല.
തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ഹരിപ്പാടിലേക്ക് വരികയായിരുന്നവരാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു.