ദേശീയഗെയിംസ്: സര്‍വ്വീസസിന് കിരീടം; കേരളം രണ്ടമത്

ശനി, 14 ഫെബ്രുവരി 2015 (10:58 IST)
മുപ്പത്തിയഞ്ചാമത് ദേശീയ ഗെയിംസില്‍ സര്‍വ്വീസസിന് കിരീടം. അത്‌ലറ്റിക്സിലെ മികച്ച പ്രകടനത്തിലൂടെ കേരളം ആണ് രണ്ടാം സ്ഥാനത്ത്.
 
ഗെയിംസില്‍ ഒന്നാമതെത്തിയ സര്‍വ്വീസസിന് 91 സ്വര്‍ണവും 33വെള്ളിയും 35 വെങ്കലവും ആണ് സമ്പാദ്യം. കേരളം
54 സ്വര്‍ണവും 47 വെള്ളിയും 61വെങ്കലവും ആണ് നേടിയത്.
 
ദേശീയഗെയിംസ് ഇന്ന് സമാപിക്കും. വൈകുന്നേരം ആറുമണിക്ക് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ സമാപന ചടങ്ങുകള്‍ ആരംഭിക്കും. ഗവര്‍ണര്‍ പി സദാശിവം മുഖ്യാതിഥിയായിരിക്കും.
 
സമാപന ചടങ്ങില്‍ മുഖ്യമന്ത്രി, മന്ത്രിമാര്‍, ഐ ഒ എ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

വെബ്ദുനിയ വായിക്കുക