മലയാള സിനിമയിലെ എല്ലാ മേഖലയിലും കൈവെച്ചിരുന്ന താരമായിരുന്നു ദിലീപ്. ഒരു മാസം മുന്‍പ് വരെ. ഇന്നത്തെ കഥ മറിച്ചാണ്. നടിയെ അക്രമിച്ച കേസില്‍ ദിലീപ് അകത്തായതോടെ സിനിമയിലെ ദിലീപിന്റെ സ്ഥാനം ഒഴിഞ്ഞ് കിടക്കുകയാണെന്ന് പറയാം. അഭിനയത്തിലല്ല, മറ്റു മേഖലകളില്‍. പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് സിനിമയുടെ സര്‍വമേഖലകളിലും കൈവെക്കാന്‍ ഒരുങ്ങുകയാണ് മോഹന്‍ലാല്‍.
സിനിമാ മേഖലയിലെ തിയേറ്റര്‍ ഉടമകളുടെ സംഘടനയെ കൈപ്പിടിയിലൊതുക്കിയ ദിലീപിന്റെ നീക്കം സിനിമ മേഖലയിലെ പലര്‍ക്കും ഇഷ്ട്ക്കേട് ഉണ്ടാക്കിയിരുന്നു. തിയേറ്റര്‍ സമരം പ്രഖ്യാപിച്ച ലിബര്‍ട്ടി ബഷിറിന്റെ തീരുമാനമായിരുന്നു പുതിയ തിയേറ്റര്‍ സംഘടന രൂപീകരിക്കാന്‍ ദിലീപിന് സഹായകമായത്. ആന്റണി പെരുമ്പാവൂരിനെ സംഘടനാ തലപ്പത്ത് എത്തിക്കുകയും ചെയ്തു.
എന്നാല്‍, ഇപ്പോള്‍ ദിലീപ് അകത്തായതോടെ കളത്തില്‍ നിന്നും ദിലീപിനെ പൂര്‍ണമായും ഒതുക്കാനുള്ള നീക്കങ്ങളാണ് സിനിമയില്‍ നടക്കുന്നതെന്ന് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതിനായി ലിബര്‍ട്ടി ബഷീറിനെ തന്നെ വീണ്ടും രംഗത്തിറക്കുകയാണ്.
നിലവില്‍ തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരളയുടെ പ്രസിഡന്റ് ആന്റണി പെരുമ്പാവൂര്‍ ആണ്. ഈ നീക്കത്തിന് പിന്നില്‍ മോഹന്‍ലാലും സുരേഷ് ഗോപിയും പൃഥിരാജും അടങ്ങുന്ന സംഘമാണെന്നാണ് സിനിമയിലെ അണിയറ പ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന.
ആശിര്‍വാസ് സിനിമാസിന്റെ കീഴില്‍ കേരളത്തില്‍ പുതുതായി എട്ട് തിയറ്ററുകളാണ് നിര്‍മ്മിക്കാനൊരുങ്ങുകയാണെന്നുള്ള സൂചനകളും പുറത്തുവന്നിട്ടുണ്ട്.