ദിലീപ് ഇനി വെറും ഗോപാലകൃഷ്ണന്‍!

Webdunia
ചൊവ്വ, 11 ജൂലൈ 2017 (08:29 IST)
ഗോപാലക്രഷ്ണന്‍ എന്ന മനുഷ്യനെ ദിലീപ് എന്ന നടനാക്കിയത് കേരളത്തിലെ ജനങ്ങളാണ്. ജനപ്രിയ നായകന്‍ എന്ന പട്ടം ജനങ്ങള്‍ തന്നെയാണ് അദ്ദേഹത്തിന് നല്‍കിയത്. അപ്പോള്‍ ആ പദവി സൂക്ഷിക്കേണ്ടത് ദിലീപിന്റെ കടമ തന്നെയാണ്. എന്നാല്‍, ഒരിക്കലും ഒരു ജനപ്രിയ നായകന്റെ സമീപത്ത് നിന്നും ഉണ്ടാകേണ്ട നിലപാടല്ല ഇക്കാര്യത്തില്‍ ദിലീപ് സ്വീകരിച്ചിരിക്കുന്നത്.
 
ഒരു പെണ്‍കുട്ടിയുടെ അച്ഛനാണ് താനെന്ന കാര്യം പോലും ദിലീപ് മറന്നു. തികച്ചും വ്യക്തിപരമായ വൈരാഗ്യം മാത്രമാണ് ഇതില്‍ തനിക്കുണ്ടായിരുന്നതെന്ന് ദിലീപ് പൊലീസിനോട് വ്യക്തമാക്കി. ദിലീപ് എന്ന നടനെ ഇഷ്ടപ്പെട്ടിരുന്നവര്‍ക്കെല്ലാം ഇനി അതിന് കഴിയില്ലെന്ന് വ്യക്തം. ഒരു നടന്‍ നടനാകുന്നത് അഭിനയം കൊണ്ട് മാത്രമല്ല, തന്റെ വ്യക്തിത്വം കൊണ്ടുമാണ്. 
 
ജനങ്ങളുടെ പിന്തുണ മാത്രമായിരുന്നു ദിലീപിന് ഉണ്ടായിരുന്നത്. എന്നാല്‍, നടിയെ ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് ദിലീപിനെ അറസ്റ്റ് ചെയ്ത സംഭവത്തോടെ ആ പിന്തുണ ഇല്ലാതി. വെറും ഗോപാലക്രഷ്ണനായി ദിലീപ് ജയിലില്‍ അടയ്ക്കപ്പെട്ടിരിയ്ക്കുകയാണ്. ഒരുപാട് സ്വാധീനമുണ്ടായിട്ടും ദിലീപ് ജയിലില്‍ എത്തിയെന്നത് പൊലീസിനും സര്‍ക്കാരിനും അഭിമാനിക്കാവുന്ന കാര്യമാണ്.
Next Article