ദള്‍ പ്രവേശനം: കോണ്‍ഗ്രസ് സമിതി യോഗം ഇന്ന്

Webdunia
തിങ്കള്‍, 20 ജൂലൈ 2009 (09:31 IST)
കോണ്‍ഗ്രസ് രാഷ്‌ട്രീയ കാര്യസമിതി ഇന്ന് തിരുവനന്തപുരത്ത് യോഗം ചേരുന്നു. ഇടതുമുന്നണിയുമായി ഇടഞ്ഞു നില്‍ക്കുന്ന ജനതാദളിനെ യുഡിഎഫില്‍ എടുക്കുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ആയിരിക്കും ഇന്ന് നടക്കുക.

ഇടതുമുന്നണിക്കുള്ളിലെ പ്രശ്നങ്ങളും, സി പി എമ്മിനുള്ളില്‍ നിലവിലുള്ള പ്രശ്നങ്ങളും രാഷ്‌ട്രീയ കാര്യസമിതി ചര്‍ച്ച ചെയ്യും. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു ഡി എഫിന് നിരുപാധിക പിന്തുണ നല്‍കിയതിനാല്‍ ദളിന്‍റെ യു ഡി എഫ് പ്രവേശനം സുഗമമായിരിക്കും.

അതേസമയം, ജനതാദളിലെ ഒരു വിഭാഗത്തെ യു ഡി എഫിലെടുക്കുകയാണെങ്കില്‍ എന്‍ സി പിയെയും മുന്നണിയില്‍ എടുക്കണമെന്ന് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്‍ സി പിക്ക് യു ഡി എഫ് മുന്നണിയില്‍ ചേരാന്‍ താല്പര്യമുണ്ടെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ മുരളീധരന്‍ പ്രസ്താവിച്ചിരുന്നു. എന്നാല്‍, ഈ പ്രസ്താവനയെ കോണ്‍ഗ്രസിലെ ഉന്നത നേതാക്കള്‍ പരിഗണിച്ചിരുന്നില്ല.