തേവന്‍പാറ സ്വദേശിയായ ഗൃഹനാഥന്‍റെ ദുരൂഹ മരണം: പോത്ത് ഷാജി പിടിയില്‍

Webdunia
ഞായര്‍, 19 ജൂണ്‍ 2016 (14:31 IST)
വിതുര തൊളിക്കോട് തേവന്‍പാറ സ്വദേശിയായ ഗൃഹനാഥന്‍റെ മരണവുമായി ബന്ധപ്പെട്ട് പോത്ത് ഷാജി എന്ന 41 കാരനായ ഷാജിയെ പാലോട് പൊലീസ് അറസ്റ്റ് ചെയ്തു. ആനപ്പെട്ടി കുന്നും‍പുറത്തു വീട്ടില്‍ കൃഷ്ണന്‍ ആശാരി എന്ന 61 കാരന്‍റെ മരണത്തില്‍ സംശയം തോന്നിയാണു ഷാജിയെ പിടികൂടിയത്.
 
അയല്‍ക്കാരും സുഹൃത്തുക്കളുമായ കൃഷ്ണന്‍ ആശാരിയും ഷാജിയും തമ്മില്‍ വഴക്കുണ്ടായതായി അയല്‍വാസികള്‍ പൊലീസിനെ അറിയിച്ചിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു തമിഴ്നാട്ടിലേക്ക് ഒളിവില്‍ പോകാന്‍ ശ്രമിച്ച ഷാജിയെ കുളത്തൂപ്പുഴ വച്ച് പിടികൂടിയത്.
 
കൃഷ്ണന്‍ ആശാരിയുടെ തലയിലെ ആഴത്തിലുള്ള മുറിവാണ് നാട്ടുകാരില്‍ സംശയം ജനിപ്പിച്ചത്. ആശാരി മരിച്ച ചൊവ്വാഴ്ച രാത്രി ഉച്ചത്തിലുള്ള നിലവിളി കേട്ടതായും നാട്ടുകാര്‍ പൊലീസില്‍ അറിയിച്ചിരുന്നു.
Next Article