തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇതുവരെ നടത്തിയ റെയ്ഡില്‍ 240 കോടി രൂപ പിടിച്ചെടുത്തു. ലോക്‌സഭ തെരഞ്ഞെടുപ്പ് സമയം ആയതിനാല്‍ പണത്തിനു പുറമെ മദ്യവും, മയക്കുമരുന്നും പിടിച്ചെടുത്തു.
വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഏതറ്റം വരെയും പോകാന്‍ ഒരുങ്ങുന്ന സാഹചര്യത്തിലാണ് വന്‍ റെയ്ഡ് നടക്കുന്നത്. ഒരു കോടി ലിറ്റര്‍ മദ്യവും 30,000 കിലോഗ്രാം മയക്കുമരുന്നു ശേഖരവും പിടിച്ചെടുത്ത കൂട്ടത്തില്‍ പെടുന്നു.
ആന്ധ്രാപ്രദേശില്‍ നിന്ന് 102 കോടി, തമിഴ്‌നാട്ടില്‍ നിന്ന് 39 കോടി, കര്‍ണാടകയില്‍ നിന്ന് 20.53 കോടിയുമാണ് പിടിച്ചെടുത്തത്. മയക്കുമരുന്ന് ഏറ്റവും കൂടുതല്‍ കണ്ടെടുത്തത് ഹിമാചല്‍ പ്രദേശ്, രാജസ്ഥന്‍ എന്നീവടങ്ങളില്‍ നിന്നാണ്. റെയ്ഡിനായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ കേന്ദ്ര റവന്യൂ സര്‍വീസിനുള്ള വകുപ്പുകളിലെ ഉദ്യോഗസ്ഥരെ എല്ലാ മണ്ഡലങ്ങളിലും നിയോഗിച്ചിട്ടുണ്ട്.