തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള തീരുമാനത്തില്‍നിന്ന് ഐ‌എന്‍‌എല്‍ പിന്മാറണമെന്ന് പിണറായി

Webdunia
വെള്ളി, 14 മാര്‍ച്ച് 2014 (17:01 IST)
PRO
PRO
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്കു മത്സരിക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്മാറണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ഇടതുമുന്നണിയില്‍ ഘടകകക്ഷിയാക്കത്തതിനെ തുടര്‍ന്നാണ് അഞ്ചു മണ്ഡലങ്ങളില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ ഐഎന്‍എല്‍ തീരുമാനിച്ചത്.

ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റ് എസ്എ പുതിയവളപ്പിലിനെ ഫോണില്‍ വിളിച്ചാണ് പിന്മാറണമെന്ന് പിണറായി ആവശ്യപ്പെട്ടത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ജെഎസ്എസിനെ മാത്രമെ മുന്നണിയുടെ ഭാഗമാക്കാന്‍ തീരുമാനിച്ചിട്ടുള്ളു എന്നും മറ്റു കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്നും പിണറായി വിശദീകരിച്ചു.