തൃശൂരില്‍ മൂന്നുപേര്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. നടത്തറയിലാണ് സംഭവം. വൈദ്യുത പോസ്റ്റ് മാറ്റിയിടുന്നതിനിടെ 11KV ലൈനില്‍ തട്ടി ഷോക്കേല്‍ക്കുകയായിരുന്നു. കെ എസ് ഇ ബിയുടെ കരാര്‍ തൊഴിലാളികളായ വടക്കഞ്ചേരി സ്വദേശികളായ സുരേഷ്(32), ഷിബു, പട്ടിക്കാട് സ്വദേശി ജെഫി(30) എന്നിവരാണ് മരിച്ചത്.
മറ്റ് നാലുപേര്‍ക്കും ഷോക്കേറ്റിട്ടുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇവരെ തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വീടുകളില്‍ വൈദ്യുതി നല്‍കുന്ന ജോലി നടക്കുന്നതിനിടെയാണ് സംഭവം. പോസ്റ്റ് ഉയര്‍ത്തുന്നതിനിടെ 11KV ലൈനില്‍ തട്ടി ഷോക്കേല്‍ക്കുകയായിരുന്നു.
പട്ടിക്കാട് സ്വദേശി ബിനീഷ്(32) ആണ് ഇപ്പോള്‍ ഗുരുതരാവസ്ഥയിലുള്ളത്.