തൃശൂരിലും അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. പാടൂര്‍ സ്വദേശിയായ ഏഴാം ക്ലാസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. വെര്‍മമീബ വെര്‍മിഫോര്‍സിസ് എന്ന അണുബാധയാണ് കുട്ടിയ്ക്ക് ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്തിടെ കോഴിക്കോട് സ്ഥിരീകരിച്ചത് പോലെ അപകടകരമായ മസ്തിഷ്‌ക ജ്വരമല്ല തൃശൂരിലേതെന്നാണ് റിപ്പോര്‍ട്ടുകള്‍. കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. ആരോഗ്യനില തൃപ്തികരം.
സംസ്ഥാനത്ത് അമീബിക് ജ്വരം ബാധിച്ച് ഈ വര്‍ഷം ഇതുവരെ മൂന്ന് പേരാണ് മരിച്ചത്. ഫറോക്ക് സ്വദേശിയായ 12 വയസുകാരന്റേതാണ് അവസാന മരണം. കണ്ണൂരില്‍ നിന്നുള്ള 13 കാരി ദക്ഷ, മലപ്പുറം മുന്നിയൂരില്‍ നിന്നുള്ള അഞ്ച് വയസുകാരി എന്നിവരും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചു.