വയോധികയെ ആക്രമിച്ചു കവർച്ച നടത്തിയ ജീവകാരുണ്യ പ്രവർത്തകൻ അറസ്റ്റിൽ

എ കെ ജെ അയ്യർ

ബുധന്‍, 10 ജൂലൈ 2024 (18:58 IST)
കോഴിക്കോട് : വയോധികയെ ആക്രമിച്ചു രണ്ടു പവൻ്റെ സ്വർണ്ണം കുനർന്ന കേസിൽ ജീവകാരുണ്യ പ്രവർത്തകനായ ഓട്ടോറിക്ഷാ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. കുണ്ടായിത്തോട് സുരഭിക്കടുത്തു താമസം കുളത്തറമ്മൽ വീട്ടിൽ ഉണ്ണിക്കൃഷ്ണൻ എന്ന 50 കാരനാണ് പിടിയിലായത്.
 
കഴിഞ്ഞ മൂന്നാം തീയതി പുലർച്ചെ കോഴിക്കോട് റയിൽവേ സ്റ്റേഷനിൽ നിന്ന് ഓട്ടോയിൽ കയറിയ വയനാട് പുൽപ്പള്ളി മണവയൽ സ്വദേശി ആണ്ടുകാലായി വീട്ടിൽ ജോസഫൈൻ എന്ന 69 കാരിയെ മുതലക്കുളം പ്രദേശത്ത് എത്തിച്ച ശേഷമാണ് ഉണ്ണിക്കൃഷ്ണൻ സ്വർണ്ണം തട്ടിയെടുത്തത്.  എൽ.പി.ജി ഓട്ടോറിയയിലാണ് സംഭവം നടന്നത് എന്നതു മാത്രമായിരുന്നു പോലീസിനു മുന്നിലുണ്ടോയിരുന്നത്. ഇതിനായി 332 എൽ.പി.ജി ഓട്ടോകളാണ് പരിശോധിച്ചത്.  
 
അപകടങ്ങളിൽ പരുക്കേറ്റു റോഡിൽ കിടക്കുന്നവരെ ആശുപത്രിയിൽ എത്തിക്കുന്ന സജീവ പ്രവർത്തകനായ ഉണ്ണിക്കൃഷ്ണ്ണനാണ് പ്രതിയെന്നു കണ്ടെത്തിയെങ്കിലും പോലീസിന് ആദ്യം വിശ്വസിക്കാൻ കഴിഞ്ഞില്ല. രാത്രി സമയം മാത്രമാണ് ഇയാൾ ഓട്ടോ ഓടിക്കുന്നത്. ഒടുവിൽ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു. സംഭവം നടന്ന ദിവസം ഇയാൾ മദ്യലഹരിയിൽ ആയിരുന്നു എന്നും പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍