കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ വീണ്ടും നേരിയ ഭൂചലനം അനുഭവപ്പെട്ടു. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഭൂചലനം ഉണ്ടാകുന്നത്. ചൊവ്വാഴ്ചത്തെ ഭൂചലനത്തില്‍ ചിലയിടങ്ങളില്‍ കെട്ടിടങ്ങള്‍ക്ക് ചെറിയ വിള്ളലുകള്‍ വീണിട്ടുണ്ട്.
മലപ്പുറം ജില്ലയിലെ ആലനെല്ലൂരാണ് ഇതിന്റെ പ്രഭവ കേന്ദ്രം. തുടര്‍ച്ചയായ മൂന്നാം ദിവസവും ഭൂചലനം അനുഭവപ്പെട്ടതോടെ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ജനങ്ങള്‍ ഭീതിയിലാണ്. മുഴക്കത്തോടെയായിരുന്നു മൂന്ന് ദിവസവും ചലനം അനുഭവപ്പെട്ടത്.
ഇതേക്കുറിച്ചുള്ള കൂടുതല്‍ പഠനങ്ങള്‍ക്കായി ഡല്‍ഹിലെ ആസ്ഥാനത്തേക്ക് ഭൂചലനത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അയച്ചിട്ടുണ്ട്.