തീവ്രവാദ സംഘടനകളുമായി ലീഗിന് ബന്ധമില്ല: കുഞ്ഞാലിക്കുട്ടി

Webdunia
ചൊവ്വ, 1 മാര്‍ച്ച് 2011 (12:56 IST)
തീവ്രവാദ സംഘടനകളുമായി മുസ്ലീംലീഗിന് ബന്ധമില്ലെന്ന് സംസ്ഥാനസെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബോംബ്‌രാഷ്‌ട്രീയത്തോട്‌ മുസ്ലീംലീഗ്‌ യോജിക്കുന്നില്ലെന്നും അതിനെ ലീഗ് പ്രോത്സാഹിപ്പിക്കുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ബോംബിന്റെ വേര്‌ തേടിപ്പോയാല്‍ മറ്റ്‌ പാര്‍ട്ടികളിലായിരിക്കും എത്തിച്ചേരുകയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

നാദാപുരത്തെ ബോംബ്‌ നിര്‍മ്മാണത്തില്‍ ലീഗ്‌ നേതൃത്വത്തിന്‌ പങ്കുണ്ടെന്ന സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ പ്രസ്താവനയോട്‌ പ്രതികരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി. നാദാപുരം സംഭവത്തില്‍ ആരോപണ പ്രത്യാരോപണങ്ങള്‍ക്ക്‌ പകരം സംസ്ഥാന നേതാക്കളുടെ ഇടപെടലാണ്‌ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.