തിരുവനന്തപുരത്ത് റെയ്ഡില്‍ 400 പേര്‍ പൊലീസ് പിടിയില്‍

തിങ്കള്‍, 27 ജനുവരി 2014 (16:10 IST)
PRO
തലസ്ഥാന നഗരിയില്‍ സിറ്റി പൊലീസ് റിപ്പബ്ലിക് ദിനത്തിനു മുന്നോടിയായി നടത്തിയ റെയ്ഡില്‍ 400 ഓളം പേരെ പിടികൂടി. സിറ്റി പൊലീസ് കമ്മീഷണര്‍ വിജയന്‍റെ നേതൃത്വത്തിലുള്ള വിവിധ പൊലീസ് സംഘങ്ങളാണു ഇവരെ പിടികൂടിയത്.

ഇവരില്‍ ആറു പേര്‍ ക്രിമിനല്‍ കേസ് ഉള്‍പ്പെടെയുള്ള വിവിധ കേസുകളില്‍ പിടികിട്ടാപ്പുള്ളികളാണെന്ന് കമ്മീഷണര്‍ പറഞ്ഞു. വധശ്രമം ഉള്‍പ്പെടെയുള്ള കേസുള്ള മാണിക്യവിളാകം അയ്യൂബ്, കരകുളം ജലാല്‍, മണികണ്ഠേശ്വരം സ്വദേശി ഉല്ലാസ് എന്നിവരും പിടിയിലായവരില്‍ ഉള്‍പ്പെടുന്നു.

ഇതിനൊപ്പം വാറണ്ട് കേസിലെ 163 പ്രതികളും വിവിധ കേസില്‍ പെട്ട 66 പ്രതികളും റെയ്ഡില്‍ കുടുങ്ങിയവരില്‍ പെടുന്നു. നഗരത്തിലെ 280 ഓളം ലോഡ്ജുകളിലും റെയ്ഡ് നടത്തിയതായി പൊലീസ് വെളിപ്പെടുത്തി.

വെബ്ദുനിയ വായിക്കുക